District News
തിരുവനന്തപുരം: കാട്ടുപന്നിയുടെ ആക്രമണത്തിൽ പത്രം ഏജന്റിനു പരിക്കേറ്റു. മണ്ണന്തല സൂര്യാ നഗറിൽവച്ചാണു മണ്ണന്തല അശ്വതി ഭവനിൽ വിജയന് (തന്പി - 70) കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
പന്നിയുടെ കുത്തേറ്റ് കാലൊടിഞ്ഞ വിജയനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണന്തല ഗവ. പ്രസിനു സമീപത്തും സ്റ്റേഡിയം പരിസരത്തും കൈരളി നഗർ മേഖലയിലും കാട്ടുപന്നിശല്യം രൂക്ഷമാണെന്നു നാട്ടുകാർ ആരോപിക്കുന്നു. കാട്ടുപന്നി ശല്യം പരിഹരിക്കാൻ അധികൃതർ നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Kerala
മലപ്പുറം: കാട്ടുപന്നി ആക്രമണത്തിൽ അധ്യാപകനും കുഞ്ഞിനും പരിക്ക്. നിലമ്പൂർ അമൽ കോളജിലെ അധ്യാപകൻ മുനീറിനും രണ്ട് വയസുള്ള കുഞ്ഞിനുമാണ് പരിക്കേറ്റത്. മൈലാടി ഗവ. യുപി സ്കൂളിന് സമീപം രാവിലെ 7.10 ഓടെയായിരുന്നു അപകടം.
മൂത്ത കുട്ടിയെ മദ്രസയിൽ വിട്ടിട്ട് തിരികെ നടന്നു വരുമ്പോഴായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. മുനീറിന്റെ കാലിന്റെ തുടയ്ക്കാണ് പന്നി കുത്തിയത്. ഇതോടെ ഒക്കത്തുണ്ടായിരുന്ന കുഞ്ഞ് തെറിച്ചുവീണു.
കാലിനു ഗുരുതര പരിക്കേറ്റ മുനീറിനെ പ്രാഥമിക ചികിത്സയ്ക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Kerala
പാലക്കാട്: മണ്ണാര്‍ക്കാട് കാട്ടുപന്നി ഓട്ടോയിലിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്ക്. ഷൗക്കത്ത് അലിക്കാണ് പരിക്കേറ്റത്. ഇയാളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം. കുതിച്ചെത്തിയ കാട്ടുപന്നി ഓട്ടോയില്‍ ഇടിച്ചതോടെ വാഹനം മറിയുകയായിരുന്നു.